Skip to main content

എളവള്ളിയിൽ കന്നുകുട്ടി പരിപാലന പദ്ധതി

എളവള്ളി ഗ്രാമപഞ്ചായത്തിൽ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കാലിത്തീറ്റ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവ് ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്.

16 വാർഡുകളിൽ നിന്നായി തെരഞ്ഞെടുത്ത 40 ക്ഷീരകർഷകരാണ് ഗുണഭോക്താക്കൾ. നാലുമാസം മുതൽ ആറുമാസം വരെ പ്രായമുള്ള കന്നുകുട്ടികളുള്ളവർക്ക് 18 മാസക്കാലം പദ്ധതി പ്രകാരം പകുതി വിലയ്ക്ക് ഒരു ചാക്ക് കാലിത്തീറ്റ വീതം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഒരു ക്ഷീരകർഷകന് 12500 രൂപയാണ് പദ്ധതി തുകയായി ലഭിക്കുക.
 
പദ്ധതിയുടെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ ഡി വിഷ്ണു, എൻ ബി ജയ, ടി സി മോഹനൻ, പി എം അബു, ഡോ. സി ബി അജിത് കുമാർ, ഡോ.ഫാത്തിമ കാജ, എളവള്ളി ക്ഷീരസംഘം സെക്രട്ടറി ജെറോം ബാബു എന്നിവർ പങ്കെടുത്തു.

date