Skip to main content

മിനി എംസിഎഫ് ഉദ്ഘാടനം നടന്നു

വരന്തരപ്പിള്ളി  ഗ്രാമപഞ്ചായത്തിൽ മിനി എംസിഎഫ് ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വാർഷിക പദ്ധതിയുടെ ഭാഗമായാണ് വാർഡ് 10, 11, 14  എന്നിവിടങ്ങളിൽ മിനി എംസിഎഫ് യാഥാർത്ഥ്യമായത്.

 ഒരു വാർഡിലേക്കായി 61,000 രൂപ ചെലവഴിച്ചു കൊണ്ടാണ് മിനി എംസിഎഫ് സ്ഥാപിച്ചിരിക്കുന്നത്. ഖരമാലിന്യ ശേഖരണമാണ് മിനി എംസിഎഫിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ്  ടി ജി അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date