Skip to main content

മാലിന്യനീക്കത്തിനായി ഇനി ഇലക്ട്രിക് ഓട്ടോകൾ

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേനക്ക് മാലിന്യ നീക്കത്തിനായി ഇനി ഇലക്ട്രിക് ഓട്ടോകൾ. പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ ഹരിത കർമ്മ സേനയ്ക്ക്  ഇലക്ട്രിക് ഓട്ടോകൾ കൈമാറി. ഗ്രാമപഞ്ചായത്തിന്റെ  വാർഷിക പദ്ധതിയിൽ നിന്നും 5 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇലക്ട്രിക് ഓട്ടോകൾക്കായി ചെലവഴിച്ചത്. മിനി എംസിഎഫിൽ നിന്നും പഞ്ചായത്തിൻറെ എംസിഎഫിലേക്കുള്ള മാലിന്യനീക്കമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത രണ്ടു ഇലക്ട്രിക് ഓട്ടോകളാണ് കൈമാറിയത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അജിത സുധാകരൻ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ്‌ ടിജി അശോകൻ, മെമ്പർമാർ, പഞ്ചായത്ത്‌ സെക്രട്ടറി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date