Skip to main content

വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

തെന്മല അമ്പനാട് എസ്റ്റേറ്റ് മേഖലയില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് വനം വകുപ്പ് പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. വനപാലകര്‍, പോലീസ്, വൊളന്റിയര്‍മാര്‍, നാട്ടുകാര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക സംഘം. ഡി എഫ് ഒയ്ക്കാണ് ഏകോപന ചുമതല. തോട്ടം മേഖലയില്‍ ഭീതിപരത്തിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും അകറ്റിയതായും കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചെന്നും തെ•ല ഡി എഫ് ഒ അനില്‍ ആന്റണി അറിയിച്ചു.

date