Skip to main content

സ്റ്റേറ്റ് ഇൻകം സ്റ്റാറ്റിസ്റ്റിക്സ് ദ്വിദിന ശിൽപ്പശാലയ്ക്ക് ഇന്നു(മാർച്ച് 31) തുടക്കം

             സംസ്ഥാന ആസൂത്രണ ബോർഡ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പുമായി സഹകരിച്ച് ഇന്നും നാളെയും (മാർച്ച് 31, ഏപ്രിൽ 1) 'സ്റ്റേറ്റ് ഇൻകം സ്റ്റാറ്റിസ്റ്റിക്സ്എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല സംഘടിപ്പിക്കുംതിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണു ശിൽപ്പശാല. വരുമാനം കണക്കാക്കുന്നതിനു സംസ്ഥാനം നിലവിൽ ഉപയോഗിക്കുന്ന രീതികൾ ശിൽപ്പശാലയിൽ ചർച്ച ചെയ്യും.

             ഇന്ന് (മാർച്ച് 31) രാവിലെ 10ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ശിൽപശാല ഉദ്ഘാടനം ചെയ്യും. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി.കെ. രാമചന്ദ്രൻസംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പി.സി. മോഹനൻസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിലെ നാഷണൽ അക്കൗണ്ട്സ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സുബ്ര സർക്കർപ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറിയും സംസ്ഥാന പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുമായ പുനീത് കുമാർ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ പ്രാഥമികദ്വിതീയതൃതീയ മേഖലകളിലെ വരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിലുണ്ടാകും.

പി.എൻ.എക്‌സ്. 1546/2023

date