Skip to main content

ശാരീരിക അളവെടുപ്പ്

ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ് സീമാന്‍ (കാറ്റഗറി നമ്പര്‍ -125/2017), തുറമുഖ വകുപ്പില്‍ സീമാന്‍ (കാറ്റഗറി നമ്പര്‍ -79/2016 ഫസ്റ്റ് എന്‍ സി എ-എസ് ഐ യു സി നാടാര്‍, കാറ്റഗറി നം. 80/2016 ഫസ്റ്റ് എന്‍ സി എ - ഒ ബി സി) തസ്തികകളുടെ ചുരുക്കപട്ടികകളില്‍ ഉള്‍പ്പെട്ട വനിതകള്‍ക്ക് ഏപ്രില്‍ മൂന്നിനും പുരുഷന്‍മാര്‍ക്ക് ഏപ്രില്‍ നാല്, അഞ്ച് തീയതികളിലും എറണാകുളം ജില്ലാ പി എസ് സി ഓഫീസില്‍ ശാരീരിക അളവെടുപ്പ് നടത്തും.  

പ്രൊഫൈലില്‍ ലഭ്യമായ പ്രവേശന ടിക്കറ്റ,് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, സമ്മതപത്രം എന്നിവ സഹിതം നിര്‍ദേശ സമയത്ത് എത്തണം. അറിയിപ്പ് ലഭിക്കാത്തവര്‍ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

date