Skip to main content

ഞെളിയൻ പറമ്പിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യൽ -കരാർ പുതുക്കി നൽകും 

 

കോഴിക്കോട് കോർപ്പറേഷൻ ഞെളിയൻ പറമ്പിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയുമായി കരാർ, പിഴ ഈടാക്കി പുതുക്കുവാൻ തീരുമാനം.  കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കാലാവധി നീട്ടുന്നതിനും തീരുമാനമായി.

ബ്രഹ്മപുരത്തെ തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് ഞെളിയൻ പറമ്പിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യേണ്ടതുണ്ടെന്നും അവിടെ സൂക്ഷിച്ചിട്ടുള്ള ആർ.ഡി.എഫ് മാറ്റേണ്ടതുണ്ടെന്നും കൗൺസിൽ ചർച്ചയിൽ വന്നു. അവശേഷിക്കുന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യലും ആർ.ഡി.എഫ് മാറ്റലും ക്യാപ്പിംഗും പ്രവൃത്തി പുനരാരംഭിച്ച് മുപ്പത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായും പൂർത്തീകരിക്കണമെന്ന വ്യവസ്ഥയിലാണ് കരാർ കാലാവധി ദീർഘിപ്പിച്ചത്.

എഗ്രിമെന്റ് പ്രകാരം ചുമത്താവുന്ന പരമാവധി പിഴത്തുക ഈടാക്കിയാണ് കരാർ പുതുക്കുക. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ബാധകമായാണ് കരാർ പുതുക്കി നൽകുക.

പ്രവൃത്തി മോണിറ്റർ ചെയ്യുന്നതിന് ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും. കമ്മറ്റിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി കമ്പനി  പ്രവൃത്തിക്കണം. വീഴ്ച വരുന്ന പക്ഷം എഗ്രിമെന്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ കോർപ്പറേഷൻ കൗൺസിൽ സ്വീകരിക്കും. നിലവിൽ തരം തിരിച്ച് വെച്ചിരിക്കുന്ന ആർ.ഡി.എഫും 30 പ്രവൃത്തി ദിവസങ്ങൾക്കകം പൂർണ്ണമായി സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും യോഗത്തിൽ തീരുമാനിച്ചു.

date