Skip to main content
നൃത്ത ലാസ്യ നടന കാഴ്ചയൊരുക്കി മണിപ്പൂരി കലാകാരൻമാർ

നൃത്ത ലാസ്യ നടന കാഴ്ചയൊരുക്കി മണിപ്പൂരി കലാകാരൻമാർ

 

ഭാരതീയ നൃത്ത ദൃശ്യകലകളും സംസ്കാരവും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പിക്മാകെ നോർത്ത് ചാപ്റ്റർ അവതരിപ്പിച്ച മണിപ്പൂരി നൃത്തം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വിസ്മയ കാഴ്ചയായി. 

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായാണ് ഗവ.എം.യു.പി സ്കൂളിൽ നൃത്താവതരണവും പരിചയപ്പെടുത്തലും നടന്നത്. സിനം ബാനു സിംഗ് , നന്ദഷൗരിദേവി, എലിസബത്ത് ദേവി, അനിത ദേവി, സംഗീത ദേവി, ജോഷി റാണി, രാഹുൽ, നികേസൺ, എന്നീ കലാകാരൻമാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം മുനീർ ഉദ്ഘാടനം ചെയ്തു. ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. സ്പിക്മാസി വൈസ് ചെയർമാൻ പി.എസ്.ബി നമ്പ്യാർ നൃത്ത വിശകലനം നടത്തി. കെ.എം രാജീവൻ, കെ.വി. പ്രേമൻ എന്നിവർ സംസാരിച്ചു.

date