Skip to main content

ചോറോട് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായ് മൂന്ന് കോടി രൂപ നൽകി

 

സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും ചോറോട് കുടുംബശ്രീ സി.ഡി.എസിന് ലഭിച്ച മൂന്നു കോടി രുപ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകി. 

30 അയൽക്കൂട്ടങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതമാണ് നൽകിയത്. ചെക്ക് വിതരണം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.അനിത അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ശ്യാമള പൂവ്വേരി, കെ.മധുസൂദനൻ, അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, സി.കെ.സജിതകുമാരി, ടി. ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി സുധീർ കുമാർ, രജിന എന്നിവർ സംസാരിച്ചു.

date