Skip to main content

ഒന്നാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി ബി എസ് ഇ സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത എസ് സി, എസ് ടി, ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ ഏപ്രില്‍ മൂന്നിനകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ എത്തിക്കണം. ഫോണ്‍: 0497 2700357

date