Skip to main content

ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി കാർഡ്:  നടപടികൾ പുരോഗമിക്കുന്നു

 

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡായ യു.ഡി.ഐ.ഡി നൽകുന്നതിനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുന്നു.  കേന്ദ്രസംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി. കാർഡ്. ലഭ്യമായ അപേക്ഷകളുടെ 90 ശതമാനവും ഇതിനോടകം ജില്ലാ തലത്തിൽ തീർപ്പാക്കി കഴിഞ്ഞു. ബാക്കി ഉള്ളവ അപേക്ഷയ്ക്കൊപ്പം വെച്ച രേഖകളുടെ പിശക് മൂലം കാർഡ് അനുമതി നൽകാൻ സാധിക്കാത്ത അവസ്ഥയിലാണുള്ളത്.

ആയതിനാൽ, അപേക്ഷ നൽകിയവർ ലഭിച്ചിട്ടുള്ള എൻറോൾമെൻ്റ് നമ്പർ വഴി യു.ഡി.ഐ.ഡി കാർഡിന്റെ സ്റ്റാറ്റസ് അറിയുകയും നിർദേശിക്കപ്പെട്ട തിരുത്തലുകൾ വരുത്തി 10 പ്രവർത്തി ദിവസത്തിനകം അപേക്ഷ  പുന:സമർപ്പിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യ നീതി വകുപ്പിനെയോ ജില്ലാ മെഡിക്കൽ ഓഫീസിനെയോ ബന്ധപ്പെടേണ്ടതാണ്.

date