Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-03-2023

ഗതാഗതം നിരോധിച്ചു

ഉളിയില്‍ തില്ലങ്കേരി റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.  ഉളിയില്‍ നിന്നും തില്ലങ്കേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാവശ്ശേരി നടുവനാട് വഴിയോ അല്ലെങ്കില്‍ പുന്നാട്/ പായഞ്ചേരി മുക്ക് വഴിയോ പോകേണ്ടതും ഇരിട്ടിയില്‍ നിന്നും തില്ലങ്കേരിയിലേക്ക് പോകേണ്ടവര്‍ പായങ്‌ചേരി മുക്ക് കാക്കയങ്ങാട് വഴിയോ പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

സി ഡിറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ തുടങ്ങുന്നു.  പ്രോഗ്രാമിങ് ഇന്‍ പൈത്തണ്‍, ഉബണ്ടു, ഗ്രാഫിക് ഡിസൈനിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ തുടങ്ങിയ കോഴ്‌സുകളിലാണ് പരിശീലനം.  താല്‍പര്യമുള്ളവര്‍ സിഡിറ്റ്  കമ്പ്യൂട്ടര്‍ പഠനകേന്ദ്രം, ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശം, മേലെ ചൊവ്വ എന്ന വിലാസത്തില്‍ ബന്ധപ്പെടുക.  ഫോണ്‍: 9947763222.

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ടൈഗര്‍ മുക്ക്, വന്‍കുളത്ത് വയല്‍, മര്‍വ ടവര്‍, തെരു, അഞ്ചു ഫാബ്രിക്‌സ്, ഹെല്‍ത്ത് സെന്റര്‍, കച്ചേരിപ്പാറ, ഹില്‍ ടോപ്, ഇ എസ് ഐ, പി വി എന്‍, ഗോവിന്ദന്‍ പീടിക എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 31 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓഫീസ്, മേലെ ചൊവ്വ, അമ്പാടി, സുസുകി, വിവേക് കോംപ്ലക്‌സ്, പ്രണാം ബില്‍ഡിങ്, അമ്പലക്കുളം, പി വി എസ് ഫ്‌ളാറ്റ്, എച്ച് ടി - ഹോട്ടല്‍ സ്‌കൈപേള്‍, നന്ദിലത്, ചൊവ്വ കോംപ്ലക്‌സ്, സിഗ്മ ഇസ്‌ട്രോയിയ   എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 31 വെള്ളി രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും

date