Skip to main content

അറിയിപ്പുകൾ

 

ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴിൽ 760 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സുമാരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി എസ് സി നഴ്‌സിംഗ് / ജി എൻ എം. വയസ് :18 -35. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിന് രാവിലെ 11.30 ന് ഐ എം സി എച്ച് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. 

 

അപേക്ഷ ക്ഷണിച്ചു 

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മാഹി- അഴിയൂര്‍ ബൈപ്പാസിന്റെ ഓന്നാം ഘട്ട ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കിയത് സംബന്ധിച്ച്  ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥലമുടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. റവന്യൂ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി കലക്ടര്‍ റാങ്കില്‍ വിരമിച്ച, ഈ മേഖലയില്‍ അവഗാഹമുളള, പരിചയ സമ്പന്നരായ വ്യക്തികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതം ഏപ്രിൽ 13ന് വൈകിട്ട് 3 മണിക്ക് മുൻപായി ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കവറിനു പുറത്ത് അപ്ലിക്കേഷൻ ഫോർ  ഓഫീസർ (ആർബിട്രേഷൻ) എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റിലെ ആര്‍ബീട്രേഷന്‍ സെക്ഷനുമായി ബന്ധപ്പെടണം.    

 

അപേക്ഷ ക്ഷണിച്ചു

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ നൈപുണ്യ പരിശീലന വിഭാഗം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കുടുംബശ്രീ മിഷൻ എന്നീ സംവിധാനങ്ങൾ വഴി നടപ്പിലാക്കുന്ന ഡി ഡി യു - ജി കെ വൈ പദ്ധതിയുടെ ആറ് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.18 നും 35 നും ഇടയിൽ പ്രായമുള്ള യുവതികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് : 9496319506, 9567411052

date