Skip to main content

മെയ് 20നകം 1650 കുടുംബങ്ങളെ ജില്ലയില്‍ ഭൂമിയുടെ അവകാശികളാക്കും ജില്ലാ കളക്ടറെ പ്രശംസിച്ച് മന്ത്രി കെ.രാജന്‍

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 50,000 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മെയ് 20നകം 1650 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ കാസര്‍കോടിന് സാധിക്കുന്നു. ഇതിന് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കാസര്‍കോട് ജില്ലയുടെ സൗഭാഗ്യമാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. അധികം സംസാരം ഇല്ലാതെ ഫയലുകളില്‍ നിന്ന് ഫയലുകളിലേക്ക് അതിവേഗം സഞ്ചരിക്കാന്‍ കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ടീമിന് സാധിക്കുന്നുണ്ട്. ജില്ലയുടെ വികസന പദ്ധതികള്‍ നന്നായി മനസ്സിലാക്കുകയും പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടെത്താന്‍ മുന്‍കൈയ്യെടുക്കുകയും ചെയ്യുന്ന കളക്ടറാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു

date