Skip to main content

ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ അടച്ച രസീതി നിര്‍ബന്ധമാക്കും ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ശുചിത്വ പരിപാലനം എന്നിവ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസില്‍ നിന്നും പഞ്ചായത്തിന്റെ എല്ലാ ഘടക സ്ഥാപനങ്ങളില്‍ നിന്നുമുള്ള എല്ലാ പൊതുജന സേവനങ്ങള്‍ക്കും ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ അടച്ച രസീതി നിര്‍ബന്ധമാക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. ഏപില്‍ ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date