Skip to main content

മധൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി നാടിന് സമര്‍പ്പിച്ചു

ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സേവനം ഇനിയുണ്ടാകില്ലെന്നും ഏറ്റവും സുതാര്യമായും വേഗത്തിലും അത് സാധ്യമാകുമെന്നും സംസ്ഥാന റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മധൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ഗോപാലകൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, മധൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.എം.ബഷീര്‍ പുളിക്കൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ എം.കെ.രവീന്ദ്രന്‍, കെ.ടി.കിഷോര്‍, രാജീവന്‍ നമ്പ്യാര്‍, ഹാരിസ് ചൂരി, രവീന്ദ്ര റൈ, റിച്ചാര്‍ഡ് ക്രാസ്റ്റ, എം.അസീസ് കുന്നില്‍, ഹമീദ് ചേരങ്കൈ, അസൈനാര്‍ നുള്ളിപ്പാടി, ടി.എച്ച്.എം പട്ള, തമ്പാന്‍ നായര്‍, നാഷണല്‍ അബ്ദുല്ല, ജോമോന്‍ കള്ളാര്‍, ടിമ്പര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ ശശിധരന്‍ പിള്ള നന്ദിയും പറഞ്ഞു

date