Skip to main content

ഒരു ലക്ഷം പേര്‍ക്ക് സാമ്പത്തിക സാക്ഷരതാ ബോധവത്ക്കരണം മന്ത്രി കെ.രാജന്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഒരു ലക്ഷം പേര്‍ക്ക് സാമ്പത്തിക സാക്ഷരതാ ബോധവത്കരണം നല്‍കുന്ന ക്യാംപെയിന്‍ ആരംഭിക്കുന്നു. സാമ്പത്തിക സാക്ഷരതാ പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ഉദയഗിരിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പോസ്റ്റര്‍ ഏറ്റുവാങ്ങി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ എംജി നിധിന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫെല്ലോ പി.സി.അബ്ദുള്‍ സമദ്, ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

സാമ്പത്തിക നിരക്ഷരത മൂലം കടക്കെണിയിലകപ്പെടുന്നതിനാലും പിന്നീട് റവന്യൂ റിക്കവറി അടക്കമുള്ള നടപടികള്‍ക്ക് വിധേയമാകേണ്ടി വരുന്ന സാഹചര്യത്തിലും പൊതുജനങ്ങളെ ബോധവത്കരിക്കുവാനാണ് സാമ്പത്തിക സാക്ഷരതാ ക്യാപെയിന്‍ നടത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍, സാമ്പത്തിക വിനിയോഗം, വായ്പകള്‍ എന്നിവ സംബന്ധിച്ച് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നല്‍കും. കൂടാതെ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചാരണം നടത്തും. ഐ ആന്റ് പി.ആര്‍.ഡി, കുടുംബശ്രീ, തദ്ദേശസ്വയംഭരണ വകുപ്പ്, ബാങ്ക് എന്നിവ മുഖേന ജില്ലയില്‍ ഒരു ലക്ഷം പേര്‍ക്ക് സാക്ഷരത നടപ്പാക്കുകയാണ് ലക്ഷ്യം.

date