Skip to main content

പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് താലൂക്കിലെ പാടി വില്ലേജ് ഓഫീസിന് പുതിയതായി പണികഴിപ്പിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് സേവനം വളരെ വേഗത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാര്‍ട്ട് ഓഫീസുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വില്ലേജുകളോടൊപ്പം ഉദ്യോഗസ്ഥര്‍ കൂടി സ്മാര്‍ട്ടാകുമ്പോഴാണ് ആശയം പൂര്‍ണ്ണമാകുന്നതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. 28 ലക്ഷം രൂപ മുതല്‍മുടക്കി 1250 ചതുരശ്രയടി വിസ്തൃതിയിലുള്ള കെട്ടിടം ആധുനിക സൗകര്യങ്ങളോടുകൂടിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. എ.ഡി.എം എ.കെ.രമേന്ദ്രന്‍, കാസര്‍കോട് തഹ്‌സില്‍ദാര്‍ സാദിഖ് ബാഷ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, വാര്‍ഡ് മെമ്പര്‍ അന്‍സീഫ അര്‍ഷാദ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സി.വി.കൃഷ്ണന്‍, കെ.പ്രകാശ്, കെ.ഇസ്മയില്‍, കെ.അബ്ദുല്ലകുഞ്ഞി, ജയചന്ദ്ര, ബി.അബ്ദുള്‍ ഗഫൂര്‍, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, സുബൈര്‍ പടുപ്പ്, ഷാഫി സന്തോഷ് നഗര്‍, അഹമ്മദലി കുമ്പള, നാഷണല്‍ അബ്ദുല്ല, രതീഷ് പുതിയ പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും കാസര്‍കോട് ആര്‍.ഡി.ഒ അതുല്‍ എസ് നാഥ് നന്ദിയും പറഞ്ഞു.

date