Skip to main content

അറിയിപ്പുകൾ

 

പുനർ ദർഘാസ്

കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പർപ്പസിലുള്ളത്) 2023-24 വർഷത്തിൽ വിതരണം ചെയ്യാൻ താല്പര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. 14.2 കിലോഗ്രാം തൂക്കമുള്ള ഡൊമസ്റ്റിക് പർപ്പസിലുള്ള ഗ്യാസ് സിലിണ്ടറിന് സർക്കാർ നിശ്ച്ചയിക്കുന്ന വിലയിൽ നിന്നും കുറവ് വരുത്താൻ തയ്യാറാകുന്ന വിലയുടെ തോതാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. മുദ്രവെച്ച ദർഘാസ് സൂപ്രണ്ട്, സ്പെഷ്യൽ സബ് ജയിൽ കോഴിക്കോട്, പുതിയറ പി ഒ, കോഴിക്കോട്, പിൻ 673004 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952720391

 

ഇ - ടെണ്ടർ 

ആരോഗ്യ കേരളം കോഴിക്കോട് വഴി നടത്തുന്ന ആശാപ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ ആശാ വർക്കർമാർക്ക് എച്ച് ബി എൻ സി/ എച്ച് ബി വൈ സി കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള ഡീലേഴ്സ്/ സർജിക്കൽസ് എന്നിവരിൽ നിന്നും ഇ -ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 4ന് വൈകുന്നേരം അഞ്ച്‌ മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2374990  

 

അഭിമുഖം 

നിർഭയ ഷെൽട്ടർ ഹോം കരാർ അടിസ്ഥാനത്തിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേക്ക് (സ്ത്രീകൾക്ക് മാത്രം) ഏപ്രിൽ 18 ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയുമടക്കം അന്നേദിവസം രാവിലെ 9.30 ന് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ എത്തണം.  
യോഗ്യത: എം.എസ്.ഡബ്ലിയു/ പി.ജി സൈക്കോളജി/ സോഷ്യോളജി. വേതനം: 16000  കൂടുതൽ വിവരങ്ങൾക്ക്: 9496386933 

 

ടെണ്ടർ ക്ഷണിച്ചു  

കോഴിക്കോട് ഡിടിപിസിക്ക് കീഴിൽ വിവിധ പ്രവർത്തികൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ നമ്പർ 02/DTPC/KKD/TDR/23. സാൻഡ് ബാങ്ക്സ് ബീച്ച് കഫ്റ്റീരിയ ആൻഡ് കംഫർട്ട് സ്റ്റേഷൻ EMD 50,000 രൂപ- റീ ടെണ്ടർ (പ്രവൃത്തി കാലാവധി 2 വർഷം). ഡി ടി പി സിയുടെ 2022-23 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ്മാരിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 11 വരെ ടെണ്ടർ ഫോറം ലഭിക്കും. ഏപ്രിൽ 12 ന് ഉച്ചയ്ക്ക് ഒരു മണി വരെയാണ് ടെണ്ടർ സ്വീകരിക്കുക. അന്നേദിവസം വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് :0495 2720012

date