Skip to main content

ഭിന്നശേഷി സൗഹൃദ വെര്‍ച്യുല്‍ ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു 

സമഗ്ര ശിക്ഷ കേരള ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി സൗഹൃദ വെര്‍ച്യുല്‍ ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു. വെര്‍ച്വല്‍ ക്ലാസ് റൂമിന്റെ സബ് ജില്ലാതല ഉദ്ഘാടനം ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് നിര്‍വഹിച്ചു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടിലിരുന്ന് വീക്ഷിക്കുവാന്‍ അവസരം നല്‍കുന്നതാണ് വെര്‍ച്യുല്‍ ക്ലാസ്്‌റൂം. വിദ്യാര്‍ഥികള്‍ക്ക് ഇതിനായി പ്രത്യേകം സജ്ജീകരിച്ച ടാബുകളാണ് നല്‍കുന്നത്. 

ഡി.ബി.എച്ച്.എസ്. ചെറിയനാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ചെങ്ങന്നൂര്‍ ബി.പി.സി. ഇന്‍ചാര്‍ജ് പ്രവീണ്‍ വി. നായര്‍ പദ്ധതി വിശദീകരിച്ചു. ചെറിയനാട് ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരിഗോവിന്ദ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ മഞ്ജു കുമാരി, അധ്യാപകരായ വി. രാധാകൃഷ്ണന്‍, രാജേഷ് കുമാര്‍, സത്യഭാമ, എസ്. സന്യ, കെ.എസ്. ബിന്ദു എന്നിവര്‍പങ്കെടുത്തു.

date