Skip to main content

ജി 20: കേരളത്തിന്റെ ഒരുക്കങ്ങളെ അഭിനന്ദിച്ച് അമിതാഭ് കാന്ത്

 

 

കോട്ടയം :  കുമരകം ആതിഥ്യം വഹിക്കുന്ന ജി 20 ഷെർപ്പ സമ്മേളനത്തിനായി സംസ്ഥാന സർക്കാർ നടത്തിയ ഒരുക്കങ്ങളെ അഭിനന്ദിച്ചു ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്ത്. സംസ്ഥാന സർക്കാർ നടത്തിയ തയാറെടുപ്പുകളെ ആഴത്തിൽ അഭിനന്ദിക്കുന്നതായി അമിതാഭ് കാന്ത് പറഞ്ഞു. ജി 20 സമ്മേളനത്തിന് തുടക്കം കുറിച്ച് ആദ്യദിവസം നടന്ന സൈഡ് ഈവന്റ് മീറ്റിങ്ങുകളുടെ സമാപനത്തിനു ശേഷം നടത്തിയ അനൗപചാരിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി സെക്രട്ടറി അപൂർവ ചന്ദ്രയും യോഗത്തിൽ പങ്കെടുത്തു.

date