Skip to main content

ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ്

 ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനമായി. വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ മൂന്നിന് പ്രസിദ്ധീകരിക്കും. 

ജില്ല കൗണ്‍സിലിലെ ആജീവനാന്ത അംഗങ്ങള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവു. ഒരു ആജീവനാന്ത അംഗം ഒരു സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാവൂ. നാമനിര്‍ദേശം ചെയ്യുന്ന ആളും പിന്താങ്ങുന്ന ആളും ലൈഫ് മെമ്പര്‍ ആയിരിക്കണം. നോമിനേഷനുകള്‍ സ്ഥാനാര്‍ഥിയോ നാമനിര്‍ദേശകനോ പിന്താങ്ങുന്ന ആളോ ഏപ്രില്‍ 10-ന് വൈകിട്ട് 4.30 വരെ വരണാധികാരിയുടെ ഓഫീസില്‍ നേരിട്ടോ ശിശു പരിപാലന കേന്ദ്രം, റെയില്‍വേ സ്റ്റേഷന്‍ റോഡ,് ആലപ്പുഴ എന്ന വിലാസത്തില്‍ രജിസ്റ്റേര്‍ഡായി ലഭിക്കുന്ന വിധത്തിലോ നല്‍കണം. നാമനിര്‍ദേശ പത്രികകള്‍ വരണാധികാരിയുടെ ഓഫീസില്‍ നിന്നും ഏപ്രില്‍ നാല് മുതല്‍ സൗജന്യമായി ലഭിക്കും. 

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 11-ന് പകല്‍ 11 മണിക്ക് വരണാധികാരിയുടെ ഓഫീസില്‍ നടക്കും. അന്തിമ സ്ഥാനാര്‍ഥി പട്ടിക ഏപ്രില്‍ 12ന് വൈകിട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. ഓരോ സ്ഥാനത്തേക്കും ലഭിച്ചിട്ടുള്ള അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ നോമിനേഷനുകളുടെ എണ്ണം തിരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ആണെങ്കില്‍ ഏപ്രില്‍ 26-ന് പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെ ശിശു പരിപാലന കേന്ദ്രം ഓഫീസില്‍ വച്ച് വോട്ടെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കും. വോട്ടെടുപ്പ് ആവശ്യമായി വരുന്നില്ലെങ്കില്‍ ഏപ്രില്‍ 26-ന് പകല്‍ 11 മണിക്ക് ഫലപ്രഖ്യാപനം നടത്തുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു

date