Skip to main content

തുല്യതാ -പ്രോജക്റ്റ് തീയതി ദീർഘിപ്പിച്ചു.

ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന തുല്യത പത്ത്, ഹയർസെക്കന്ററി കോഴ്സുകളുടെ അപേക്ഷകൾ സമർപ്പിക്കാവുന്ന തീയതി ഏപ്രിൽ 10 വരെ ദീർഘിപ്പിച്ചു. എഴാംതരം പാസായതും 17 വയസ്സിനു മുകളിൽ പ്രായമുളള വർക്ക് പത്താംതരം തുല്യതാ കോഴ്സിനും, 22 വയസ്സ് പൂർത്തിയായതും പത്താംക്ലാസ് വിജയിച്ചവർക്ക് ഹയർ സെക്കന്ററി തുല്യതാ കോഴ്സിനും അപേക്ഷിക്കാം. താത്പര്യമുളള ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രവർത്തിദിവസങ്ങളിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ, റേഷൻ കാർഡ് പകർപ്പ്, ആധാർകാർഡ് പകർപ്പ് എന്നിവ സഹിതം അയ്യന്തോൾ,ജില്ലാപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ല സാക്ഷരതാമിഷൻ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ : 9495739356, 9446793460

date