Skip to main content

അപേക്ഷ ക്ഷണിച്ചു

 കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന്‍മന്ത്രി കൗശല്‍ കേന്ദ്രയില്‍ ഹൃസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിംഗ്, ആനിമേഷന്‍, സ്മാര്‍ട്ട് ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയറിംഗ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നീ കോഴ്സുകള്‍ക്ക് പത്താംതരം പൂര്‍ത്തിയാക്കിയ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 3, 4 തീയതിളില്‍ നേരിട്ട് സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7907405892, 6282697306.

date