Skip to main content

കല്യാശ്ശേരി മണ്ഡലത്തിലെ നാല് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 3.68 കോടിയുടെ ഭരണാനുമതി

 

 

കല്യാശ്ശേരി മണ്ഡലത്തിലെ നാല് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 3.68 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. കണ്ണപുരം - ഇടക്കേപ്പുറം - പാറയിൽമുക്ക്‌ ജനകീയ വായനശാല അയോത്ത് മടക്കര റോഡ്- 94 ലക്ഷം, ഏഴിലോട് കോളനി സ്റ്റോപ്പ് - പുറച്ചേരി-കോട്ടക്കുന്ന്-നരിക്കാംവള്ളി റോഡ് 98 ലക്ഷം, കണ്ടംകുളങ്ങര-മുശാരികൊവ്വൽ - ഏഴിമല റെയിൽവേ സ്റ്റേഷൻ റോഡ് 87 ലക്ഷം, മാടായി ചൈനാക്ലേ റോഡ് 89 ലക്ഷം എന്നീ റോഡുകൾക്കാണ് അനുമതിയായത്.

2022-23 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച റോഡുകളാണിത്. എത്രയും വേഗത്തിൽ ടെൻറർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു

date