Skip to main content
ആറാട്ടുകടവ് ലിങ്ക് റോഡ് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട ആറാട്ട് കടവ് ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇന്റർലോക്ക് കട്ട വിരിച്ച് സഞ്ചാര യോഗ്യമാക്കിയ   31ാം വാർഡിലെ ആറാട്ട് കടവ് ലിങ്ക് റോഡ് നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

ഒരു ലക്ഷത്തി അമ്പതിനായിരം രൂപയാണ് അടങ്കൽ തുക. 21  തൊഴിൽദിനങ്ങൾ കൊണ്ടാണ് 44  മീറ്റർ നീളവും 3 മീറ്റർ   വീതിയുമുള്ള റോഡ് കട്ട   വിരിക്കൽ പൂർത്തിയാക്കിയത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വ്യത്യസ്തമായ പ്രവൃത്തികളിൽ ഒന്നാണ് കട്ട വിരിക്കൽ. ഇതിനു മുൻപ് വാലൻചിറ തോട്ടിൽ കയർ ഭൂവസ്ത്രം വിരിച്ച് തൊഴിലുറപ്പ് പദ്ധതി ജനശ്രദ്ധ നേടിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ സാധ്യതകൾ ഉപയോഗപ്പെടുത്തി ഇതിനോടകം ഒട്ടേറെ നൂതന പ്രവർത്തികൾ നഗരസഭ  നടപ്പിലാക്കിയിട്ടുണ്ട്.

നഗരസഭ വൈസ് ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ടി എസ് സിജിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സുജ സഞ്ജീവ്, അംബിക പള്ളിപ്പുറം, സന്തോഷ് ബോബൻ, ടി എം നിത്യ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർമാർ, വാർഡ് നിവാസികൾ, വാർഡ് ആർ ആർ ടി കൺവീനർമാർ എന്നിവർ പങ്കെടുത്തു.

date