Skip to main content

കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സൗജന്യ പ്രവേശനം

കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ പ്രവേശനത്തിന് പട്ടികജാതി വിഭാഗം യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സിന് എസ്.എസ്.എല്‍.സി ആണ് യോഗ്യത. കാലാവധി നാലുമാസം. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഐ.റ്റി എനാബിള്‍ഡ് സര്‍വീസ് ആന്‍ഡ് ബി.പി.ഒ, കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് നെറ്റ്‌വര്‍ക്കിങ് പ്രൊഫഷണല്‍, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ വെബ് അപ്ലിക്കേഷന്‍ യൂസിങ് ഫ്രീ ആന്‍ഡ് ഓപ്പണ്‍ കോഴ്‌സ് പ്ലാറ്റ്‌ഫോം എന്നീ കോഴ്സുകള്‍ക്ക് പ്ലസ്ടു/വി.എച്ച്.എസ്.സി ആണ് യോഗ്യത. കാലാവധി ആറു മാസം. സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണല്‍ എക്‌സലന്‍സ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിങ് കോഴ്‌സിന് എസ്.എസ്.എല്‍.സി ആണ് യോഗ്യത. കാലാവധി മൂന്ന് മാസം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണമെന്ന് ഹെഡ് ഓഫ് സെന്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട്, മഞ്ഞകുളം റോഡ്, ചുണ്ടക്കയില്‍ കോംപ്ലക്‌സ്, കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 0491 2504599, 9188665545.

date