Skip to main content

അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

 

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബികോം വിത്ത് പി.ജി.ഡി.സി.എ ആണ് യോഗ്യത. അപേക്ഷകര്‍ ഏപ്രില്‍ അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം നേരിട്ടെത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0466 2261221.

date