Skip to main content

താലൂക്ക് സെമിനാര്‍ ഇന്ന്

 

പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക് സെമിനാര്‍ ഇന്ന് (മാര്‍ച്ച് 31) ഗവ. മോഡല്‍ എല്‍.പി സ്‌കൂളില്‍ നടക്കും. നവോത്ഥാന കേരളത്തിലെ സമകാലിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഗവ വിക്ടോറിയ കോളെജ് ചരിത്രവിഭാഗം മേധാവി ഡോ. പി.ജെ വിന്‍സെന്റ് സംസാരിക്കും. സംസ്ഥാന നിര്‍വാഹക സമിതിയംഗം വി.കെ പ്രകാശ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല നാടകോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ വിത്ത് നാടക പ്രവര്‍ത്തകരെ ആദരിക്കല്‍, വിവിധ വായന മത്സരവിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും. ഫോണ്‍: 9744992004, 9497357347.

date