Skip to main content

പാലം നിര്‍ മാ ണം; ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും

മുക്കാട് പടി ഫാത്തിമ ഐലന്റ്, അരുളപ്പന്‍ തുരുത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ സുജിത്ത് വിജയന്‍പിള്ള എം എല്‍ എയുടെ സാന്നിധ്യത്തില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാലം നിര്‍മാണത്തിനായി ഭൂമി വിട്ടു നല്‍കാന്‍ സമ്മതം അറിയിച്ച ഏഴ് കുടുംബങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം തഹസീല്‍ദാരെ ചുമതലപ്പെടുത്തി. ഇവരുടെ ഭൂമിയുമായി ബന്ധപ്പെട്ട ബാധ്യതകളെ സംബന്ധിച്ച് എം എല്‍ എ ചര്‍ച്ച നടത്തും. തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ്, തഹസില്‍ദാര്‍ സുനിത തുടങ്ങിയവര്‍ പങ്കെടുത്തു.

date