Skip to main content

ലീഗൽ മെട്രോളജി പരിശോധന; 1.26 ലക്ഷം പിഴ ഈടാക്കി

 

 സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള പൂർണ്ണത, ക്ഷമത പരിശോധന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് മാർച്ച് മാസത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾക്ക് 46 കേസുകൾ രജിസ്റ്റർ ചെയ്തു. 1,26,500 രൂപ വിവിധ കേസുകളിലായി പിഴ ഈടാക്കി. ജില്ലയിൽ 29 പെട്രോൾ പമ്പുകളിലും പരിശോധന നടത്തി. മാർച്ച് മാസത്തിൽ 412 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയതെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

date