Skip to main content

പാലിയേറ്റീവ് പേഷ്യന്റ്‌സിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലിയേറ്റീവ് പേഷ്യന്റ്‌സിന് ഓക്‌സിജന്‍ കോണ്‍സൻട്രേറ്റര്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. കൃപേഷിന് ഉപകരണം കൈമാറി. 83,000 രൂപ ചെലവഴിച്ച് 5 കോണ്‍സന്‍ട്രേറ്റര്‍ ആണ് വാങ്ങിയത്. സ്ഥിരം സമിതി അധ്യക്ഷ ലത ഗോപി, കെ.രഘുനാഥന്‍, കെ.പ്രിയ, പി.ശാന്തകുമാരി, എച്ച്.ഐ. സുരേഷ് ബാബു, പ്രൈമറി പാലിയേറ്റീവ് സിസ്റ്റര്‍ അശ്വതി, ജെ.എച്ച്.ഐ വിനോദ് കുമാര്‍, പ്രകാശ്, വിജേഷ്, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date