Skip to main content

തലപ്പനക്കുന്ന് പാലത്തിന് 2.4 കോടി രൂപയുടെ ഭരണാനുമതി 

 

കുന്നമംഗലം നിയോജക മണ്ഡലത്തിലെ തലപ്പനക്കുന്ന് പാലത്തിന് 2.4 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ചാത്തമംഗലം, മാവൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ മൂഴിപ്പുറത്ത് താഴം, തലപ്പനക്കുന്ന് ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പമാർഗ്ഗമായി ഈ പാലം മാറും.  സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ടെണ്ടർ ചെയ്യാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകിയതായും പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.

date