Skip to main content

ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു

 

കുത്താളി ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു. 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്ടോപ്പുകൾ നൽകിയത്. ഗ്രാമ പഞ്ചായത്തില്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു വിതരണം ഉദ്ഘാടനം ചെയ്‌തു. 

ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി.എം അനുപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നളിനി ടീച്ചര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജശ്രീ ടി, മെമ്പര്‍ സാവിത്രി ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍ എന്നിവര്‍  സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ രാമകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

date