Skip to main content

വൈക്കം സത്യാഗ്രഹം സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയ ത്യാഗോജ്ജ്വല പോരാട്ടം: മന്ത്രി സജി ചെറിയാൻ

കോട്ടയം: ചരിത്രത്തിന്റെ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയ ത്യാഗോജ്ജ്വല പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് മന്ത്രി സജി ചെറിയാൻ. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ സ്വാഗതം ആശംസിച്ച് സംസാരിക്കുകയായിരുന്നു അദേഹം. സാമൂഹ്യമായ ദുരാചാരങ്ങളിൽ നിന്നും മോചനം തേടുന്നതിനും സാമ്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ നമ്മുടെ നാട്ടിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. മലബാർ കലാപത്തിലൂടെ നേടിയെടുക്കാൻ സാധിച്ചത് സാമ്പത്തികമായ നേട്ടമായിരുന്നുവെങ്കിൽ വൈക്കം സത്യാഗ്രഹത്തിലൂടെ നേടിയത് സഞ്ചാര സ്വാതന്ത്ര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

date