Skip to main content

നവോത്ഥാന സമരങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയത് വൈക്കം സത്യഗ്രഹം:  പുന്നല ശ്രീകുമാർ 

വൈക്കം: നവോത്ഥാന സമരങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയത് വൈക്കം സത്യഗ്രഹമാണെന്ന്  കെ പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. സംസ്കാരത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങൾ നിലനിൽക്കുന്ന മണ്ണാണ് വൈക്കമെന്നും കേരളത്തിൽ നടന്ന പാലിയം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, കൂടൽമാണിക്യം ക്ഷേത്ര സമരം എന്നിവയ്ക്ക് പശ്ചാത്തലം ഒരുക്കാൻ വൈക്കം സത്യഗ്രഹത്തിന് കഴിഞ്ഞതായും പുന്നല ശ്രീകുമാർ പറഞ്ഞു. സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ എല്ലാവരേയും ഒരുമിച്ച് നിർത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

date