Skip to main content

കേരളത്തിലെ ക്ഷേത്രപ്രവേശന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്  വൈക്കം സത്യാഗ്രഹം: വെള്ളാപ്പള്ളി നടേശന്‍

 

കോട്ടയം: വൈക്കം സത്യഗ്രഹം കേരളത്തിലെ ക്ഷേത്ര പ്രവേശന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതായി എസ്. എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയുമായുള്ള വൈക്കം സത്യഗ്രഹ നായകന്‍ ടി കെ മാധവന്റെ സൗഹൃദം സത്യഗ്രഹത്തിന് ദേശീയ പ്രസ്ഥാനത്തിന്റെ പിന്തുണ നേടിക്കൊടുത്തുവെന്നും വൈക്കം സത്യഗ്രഹ ശതാബ്ദി ഉദ്ഘാടന വേദിയിൽ ആശംസയർപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

വൈക്കം സത്യഗ്രഹത്തിന് പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ നല്‍കിയ സംഭാവനകളുടെ തെളിവാണ് ശതാബ്ദി ആഘോഷ വേദിയിലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.

date