Skip to main content

അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും സബ് ഓഫീസുകളിലും നിലവിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള അന്തിമറാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ലഭ്യമായ ഉദ്യോഗാർത്ഥികളുടെ പട്ടികയിൽ നിന്നും എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റ് തിരുവനന്തപുരം ജില്ലാ വെബ്‌സൈറ്റിൽ  (https://trivandrum.nic.in) ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) അറിയിച്ചു.

date