Skip to main content

തമിഴ് അപ്രിന്റീസ് ട്രെയിനി ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റീസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ആറു മാസത്തേക്കാണ് നിയമനം. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. യോഗ്യതഎസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്.സി, തമിഴ് ഒരു വിഷയമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നേടുകയോ ചെയ്തിരിക്കണം. പ്രായപരിധി 18-36. യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ സഹിതം ഏപ്രിൽ 11ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം.

പി.എൻ.എക്‌സ്. 1615/2023

date