Skip to main content
എസ് സി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് പദ്ധതിയുടെ വിതരണോദ്ഘാടനം കുളനട ഗ്രാമ പഞ്ചായത്ത് പാണില്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിക്കുന്നു.

കുടിവെള്ള ടാങ്ക് വിതരണം ചെയ്ത് കുളനട ഗ്രാമപഞ്ചായത്ത്

എസ് സി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് പദ്ധതിയുടെ വിതരണോദ്ഘാടനം കുളനട ഗ്രാമ പഞ്ചായത്ത് പാണില്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ നടന്ന പൈലറ്റ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യരായ 49 എസ് സി കുടുംബങ്ങള്‍ക്ക് ആണ് 500 ലിറ്റര്‍ വാട്ടര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തുക വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
ഓരോ തുള്ളി വെള്ളവും അമൂല്യമാണ്. ശുദ്ധമായ വെള്ളം നല്‍കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യവും. കുടിവെള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന ഈ ഘട്ടത്തില്‍ സമ്പത്തികപരമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് ഇത്തരം പദ്ധതിയിലൂടെ അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നേടികൊടുക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു.
കുളനട ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് ഷൈലജ ,വാര്‍ഡ് അംഗങ്ങള്‍ ആയ സാറമ്മ കുഞ്ഞുകുഞ്ഞ് , പുഷ്പകുമാരി, ക്ഷേമ കാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണ പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

date