Skip to main content

നികുതി പിരിവില്‍ നൂറു ശതമാനം നേട്ടം കൊയ്ത് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്

2023- 24 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവില്‍ നൂറു ശതമാനം പൂര്‍ത്തിയാക്കി  വള്ളിക്കോട് ഗ്രാമ പഞ്ചായത്ത്.  കെട്ടിട നികുതി 5504000 രൂപ, എപ്ലോയിസ് തൊഴില്‍ നികുതി 1107820 രൂപ, ഇന്‍സ്റ്റിട്യൂഷന്‍ തൊഴില്‍ നികുതി 65960 രൂപ, വ്യാപാര സ്ഥാപനങ്ങളുടെ തൊഴില്‍ നികുതി 131860 രൂപ, ലൈസന്‍സ് ഫീസ് 172500 രൂപ, വാടക 98562 രൂപ, എന്നീ ക്രമത്തിലാണ് നികുതി വരവ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വള്ളിക്കോട് ഗ്രാമ പഞ്ചായത്തില്‍ നൂറു ശതമാനം പിരിവ് നടക്കുന്നത്. നികുതി ദായകരും ജീവനക്കാരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ പറഞ്ഞു.

date