Skip to main content

സ്പോട്സ് കിറ്റ് വിതരണം

അയിരൂര്‍ ഗ്രാമ പഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പോട്സ് കിറ്റ് വിതരണം നടന്നു. അയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. രജിസ്ട്രേഷന്‍ പുതുക്കിയ നാല് ക്ലബുകള്‍ക്ക് ആവശ്യപ്രകാരമുള്ള 6000 രൂപയുടെ സാധനങ്ങളാണ് വിതരണം നടത്തിയത്. വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ജയശ്രീ, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാംകുട്ടി അയ്യങ്കാവ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ വിമല്‍ , വാര്‍ഡ് അംഗങ്ങളായ അംബുജ ഭായി, ബെന്‍സണ്‍ പി.തോമസ്, പ്രഭാവതി, മറിയം തോമസ്, എന്‍.ജി ഉണ്ണിക്കൃഷ്ണന്‍, അനുരാധ ശ്രീജിത്ത്, സോമശേഖരന്‍ നായര്‍, കെ.ടി സുബിന്‍, പ്രദീപ് അയിരൂര്‍, അനിതാകുറുപ്പ്, അഡ്വ. ശ്രീകല ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 1081/23)
 

date