Skip to main content
കലക്ട്രേറ്റ് ആസുത്രണ ഭവൻ ഹാളിൽ നടന്ന ജില്ലാ ആസുത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ സംസാരിക്കുന്നു

വാർഷിക പദ്ധതി അംഗീകാരവും ഡിആർസി യോഗവും നടന്നു

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനായി ജില്ലാ  ആസൂത്രണ സമിതി യോഗവും ജില്ലാ റിസോഴ്സ് സെൻ്റർ അവലോകന യോഗവും ചേർന്നു. വാർഷിക പദ്ധതി അംഗീകാരയോഗത്തിൽ 14 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. തദ്ദേശഭരണ സ്ഥാപന അധ്യക്ഷൻമാർ നവീനമായ മാതൃകാ പദ്ധതികൾ അവതരിപ്പിച്ചു.

ജില്ലാ റിസോഴ്സ് സെൻ്റർ തുടർപ്രവർത്തനങ്ങൾ, തുടർ നടത്തിപ്പ് എന്നിവ ഡിആർസി യോഗത്തിൽ ചർച്ച ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ റിസോഴ്സ് ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 14 ഉപസമിതികൾ പുന:സംഘടിപ്പിച്ചു. യോഗങ്ങൾ  അടിയന്തിരമായി ചേർന്നു നിർദേശങ്ങൾ ലഭ്യമാക്കുവാൻ യോഗം തീരുമാനിച്ചു. നിഷ്ക്രിയ ആസ്തികളുടെ ഫലപ്രദമായ വിനിയോഗം, ഡോക്യുമെൻ്റേഷൻ, സ്ഥിതിവിവര കണക്കുകളുടെ ശരിയായ ശേഖരണം എന്നിങ്ങനെ വിവിധ മേഖലകൾ ചർച്ചാ വിഷയമായി.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ആസൂത്രണസമിതി ചെയർമാൻ പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date