Skip to main content
തീരസദസ്സ് സംഘാടക സമിതി രൂപികരണ യോഗം

കയ്പ്പമംഗലത്ത് തീരസദസ്സ് മേയ് 7ന്

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരമേഖലയിൽ സംഘടിപ്പിക്കുന്ന "തീരസദസ്സ്" മെയ് ഏഴിന് കയ്പ്പമംഗലത്ത് നടക്കുമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അറിയിച്ചു.  ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിൻ്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് തീരസദസ്സ് സംഘാടക സമിതി രൂപികരണ യോഗം ഉദ്ഘാടനം ചെയ്ത് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ  പറഞ്ഞു.

പെരിഞ്ഞനം ഗവ. യുപി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപികരണ യോഗത്തിൽ  പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വിനീത മോഹൻദാസ് അധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ, കെ പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, ശോഭന രവി, ടി കെ ചന്ദ്ര ബാബു , ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ബ്ലോക്ക് മെമ്പർമാരായ ആർ കെ ബേബി, നൗഷാദ് കറുകപ്പാടത്ത്, ഹസ്ഫൽ, കരീം, മറ്റു ജനപ്രതിനിധികൾ, ഡെപ്യൂട്ടി തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് എംഎസ് സാജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത, അസിസ്റ്റന്റ് ഡയറക്ടർമാരായ സി ഷാജി, എം എൻ സുലേഖ, പി ഡി ലിസി, മത്സ്യഭവൻ ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, മത്സ്യഫെഡ് ജില്ലാ മാനേജർ, ഉദ്യോഗസ്ഥർ, മത്സ്യ ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ, മത്സ്യ വ്യാപാര അസോസിയേഷൻ പ്രതിനിധികൾ, ബോട്ട് ഉടമ സംഘടന പ്രതിനിധികൾ, മത്സ്യ വിതരണ യൂണിയൻ പ്രതിനിധികൾ, ഇൻബോർഡ് വള്ളങ്ങളുടെ പ്രതിനിധികൾ, സഹകരണസംഘം മേഖലയിൽ നിന്നും വിവിധ സംഘങ്ങളുടെ പ്രതിനിധികൾ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാർ സെക്രട്ടറിമാർ, കടലോര ജാഗ്രത സമിതി അംഗങ്ങൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date