Skip to main content

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

ഉത്പാദനം, തൊഴില്‍, കായികം മേഖലകള്‍, പൊതുജനാരോഗ്യം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 6,18,52,000 രൂപ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്. ഉത്പാദന മേഖലയില്‍ 80 ലക്ഷം, ഭവന നിര്‍മാണത്തിന് ഒരു കോടി, വനിതാ പദ്ധതികള്‍ക്ക് 46 ലക്ഷം, കുട്ടികള്‍-ഭിന്നശേഷി വിഭാഗത്തില്‍ 57 ലക്ഷം, വയോജനങ്ങള്‍ക്ക് 20 ലക്ഷം, ശുചിത്വ- മാലിന്യ സംസ്‌കരണ മേഖലയില്‍ 30 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

ബ്ലോക്ക് പഞ്ചായത്തില്‍ ചരിത്ര- സാംസ്‌കാരിക- കാര്‍ഷിക മ്യൂസിയം, അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കായി തൊഴില്‍മേള, മട്ടുപ്പാവിലെ മണ്ണില്ലാ കൃഷി പ്രോത്സാഹിപ്പിക്കാന്‍ പോഷകശ്രീ, ക്ഷീരമേഖലയില്‍ വൈക്കോല്‍ സബ്‌സിഡിക്ക് തൃണകം, പട്ടികജാതി കുടുംബങ്ങളുടെ വരുമാന വര്‍ധനവിനായി വീടിനോട് ചേര്‍ന്ന് കടമുറി നിര്‍മാണം, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ആയുഷ് ഗ്രാമം, ജന്‍ഡര്‍ ബജറ്റിങ്, ഫുട്ബോള്‍ അക്കാദമി, നാളികേര വിത്തുല്പാദനത്തിനായി കേരഗ്രാമം, ദീര്‍ഘകാല വൃക്കരോഗികള്‍ക്ക് മരുന്ന് വാങ്ങല്‍ തുടങ്ങിയ പദ്ധതികളും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്തിട്ടുണ്ട്.

date