Skip to main content

മാലിന്യസംസ്‌കരണം: എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന തുടരുന്നു

നീണ്ടകര, അഞ്ചല്‍, പവിത്രേശ്വരം, കുണ്ടറ എന്നിവിടങ്ങളില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. പവിത്രേശ്വരത്ത് നിരോധിത ഫ്‌ളക്‌സ് പ്രിന്റിങ് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് ഇലകള്‍, കപ്പുകള്‍, ക്യാരി ബാഗുകള്‍ ഉള്‍പ്പെടെ 110 കിലോയോളം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. അഞ്ചലില്‍ പൊതുമാര്‍ക്കറ്റില്‍ നിന്ന് മലിനജലം പൊട്ടിയൊലിച്ചു ഒഴുകുന്നത് തടയാനും ക്യാമറ സ്ഥാപിക്കാനും കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്താനും നിര്‍ദേശം നല്‍കി. നീണ്ടകര ഫിഷിങ് ഹാര്‍ബറിന് സമീപമുള്ള വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കി വിടുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ശേിച്ചു. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

date