Post Category
പള്ളിപ്പുറം മടലടി മില്ല് റോഡ് കെ.എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
വൈപ്പിന്‍: പള്ളിപ്പുറം മടലടി മില്ല് റോഡ് കെ.എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിലെ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട മടലടി മില്ല് റോഡ് നിര്‍മ്മിച്ചത്.
ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എന്‍ ഉണ്ണിക്കൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രാധിക സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ടി സൂരജ്, ഷീല ഗോപി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments