Skip to main content
ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് വിതരണം ചെയ്തു

ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് വിതരണം ചെയ്തു

 

 പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്ക് ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു വിതരണോദ്ഘാടനം  നിർവ്വഹിച്ചു.

പെരുവെണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം  മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗുണഭോക്കാക്കളെ നിശ്ചയിച്ചത്. 300 രൂപ വിലയുളള ഫലവൃക്ഷങ്ങളും പച്ചക്കറി വിത്തുമാണ് നൽകിയത്. 

ചടങ്ങിൽ ബ്ലോക്ക് അംഗം കെ.കെ വിനോദൻ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം കോർഡിനേറ്റർ പി.രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ സനാതനൻ, കെ.കെ ലിസി, ബിഡിഒ പി.കാദർ, പട്ടികജാതി വികസന വകുപ്പ് ഓഫീസർ പി.വി സുഷുമ തുടങ്ങിയവർ സംസാരിച്ചു.

date