Skip to main content

ഹിയറിങ് എയ്ഡ് വിതരണം ചെയ്തു

 

2022-23  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള വയോജനങ്ങൾക്ക് ഹിയറിങ് എയ്ഡ് വിതരണം ചെയ്തു. വയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹിയറിങ് എയ്ഡ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ, വാർഡ് മെമ്പർമാരായ ജിഷ, കാഞ്ചന രാജൻ, ഐ സി ഡി എസ് സൂപ്പർവൈസർ ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

date