Skip to main content
കായക്കൊടി കോവുകുന്ന് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു 

കായക്കൊടി കോവുകുന്ന് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു 

 

കായക്കൊടി കോവുകുന്ന് കനാൽ റോഡ് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ റഫീഖ് കൊടുവങ്ങൾ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ എ, പതിനാലാം വാർഡ് മെമ്പർ അജിഷ എം.ടി എന്നിവർ മുഖ്യാതിഥികളായിരുന്നു.   

റോഡ് യാഥാർത്ഥ്യമായതോടെ കായക്കൊടി കോവുകുന്ന് ഭാഗത്തെ യാത്ര പ്രശ്നത്തിനാണ് ശാശ്വത പരിഹാരമായത്.  കായക്കൊടി ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെയും ഓട്ടോ ഡ്രൈവർമാരുടെയും ഒരുപാട് കാലത്തെ ആവശ്യം കൂടിയായിരുന്നു റോഡ് ഗതാഗത യോഗ്യമാക്കൽ. 

2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,838,957 രൂപയാണ് റോഡ് പ്രവൃത്തിക്കായി അനുവദിച്ചത്. കായക്കൊടി - മൊകേരി റോഡ് വെള്ളത്തിനടിയിലായപ്പോൾ മൊകേരി, പാതിപ്പറ്റ, കൈവേലി, കായക്കൊടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ച ബദൽ റോഡുകൂടിയാണിത്. പരിപാടിയിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

date